പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വകുപ്പുകളെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ
ആദരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ആദ്യ ആദരവ് ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടം കോട്ടയം, ജില്ലാഭരണകൂടം ഇടുക്കി, ജില്ലാ ഭരണകൂടം ആലപ്പുഴ, പൊലീസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, എക്‌സൈസ്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (മെഡിക്കൽ കോളേജസ്), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഹോമിയോപ്പതിക് മെഡിസിൻ, ഇന്ത്യൻ റെയിൽവേസ്, ബി.എസ്.എൻ.എൽ, പൊതുമരാമത്ത് നിരത്തുവിഭാഗം, പൊതുമരാമത്ത് കെട്ടിടവിഭാഗം, പൊതുമരാമത്ത് എൻ.എച്ച് വിഭാഗം, പൊതുമരാമത്ത് ഇലക്ട്രിക്കൽ, പൊതുമരാമത്ത് ഇലക്ട്രോണിക്‌സ്, മോട്ടോർ വാഹന വകുപ്പ്, റവന്യു വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭൂജലവകുപ്പ്, ലീഗൽ മെട്രോളജി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പ്, മേജർ ഇറിഗേഷൻ വകുപ്പ്, ടൂറിസം വകുപ്പ്, കെ.എസ്.ടി.പി, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, അയ്യപ്പസേവാസംഘം, ശബരിമല സാനിറ്റേഷൻ സൊസൈറ്റി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ദേവസ്വം മന്ത്രിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |