SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

കേരള സർവകലാശാല പരീക്ഷാഫലം

k

തിരുവനന്തപുരം: കേരള സർവകലാശാല ആഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം. (ഹിയറിംഗ് ഇംപയേർഡ്),​(2013 സ്‌കീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിസോധനയ്ക്കും 28വരെ ഓൺലൈനായി അപേക്ഷിക്കാം.

കഴിഞ്ഞ ഏപ്രിലിൽ നടത്തിയ എം.എ. അറബിക് (വിദൂരവിദ്യാഭ്യാസം) ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ വാചാ പരീക്ഷ ഇന്ന് കാര്യവട്ടത്തുളള അറബിക് വിഭാഗത്തിൽ വച്ച് നടത്തും.

മാർച്ച് 15ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ. (ആന്വൽ സ്‌കീം-പ്രൈവറ്റ് രജിസ്‌ട്രേഷൻ),​(റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2016 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എട്ട്,ഒൻപത് സെമസ്റ്റർ ബി.ആർക്ക്. (2008 സ്‌കീം),​(2010,2011,2012 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

മാർച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഫ്.എ. പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ (റെഗുലർ-2019 അഡ്മിഷൻ,സപ്ലിമെന്ററി-2018 അഡ്മിഷൻ,മേഴ്സിചാൻസ്-2010-2017 അഡ്മിഷൻ),മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മാർച്ച് ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 11ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ 23വരെയും 150രൂപ പിഴയോടെ 27വരെയും 400രൂപ പിഴയോടെ മാർച്ച് ഒന്നു വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ റെഗുലർ ബി.ടെക്. (2008 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ഒന്നാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് കോഴ്സിന്റെ പരീക്ഷാരജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ 25വരെയും 150രൂപ പിഴയോടെ മാർച്ച് 2വരെയും 400രൂപ പിഴയോടെ മാർച്ച് 4വരെയും അപേക്ഷിക്കാം.

ഏപ്രിൽ 4ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബികോം./ബി.ബി.എ.എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ 25വരെയും 150രൂപ പിഴയോടെ മാർച്ച് ഒന്നു വരെയും 400രൂപ പിഴയോടെ മാർച്ച് 3വരെയും അപേക്ഷിക്കാം.

ഏപ്രിൽ 4ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് (2011 അഡ്മിഷൻ) പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ മാർച്ച് 4വരെയും 150രൂപ പിഴയോടെ മാർച്ച് 8വരെയും 400രൂപ പിഴയോടെ മാർച്ച് 10വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.