SignIn
Kerala Kaumudi Online
Friday, 20 September 2024 6.04 PM IST

ജൻ ജീവൻ മിഷൻ ബോധവത്കരണം

Increase Font Size Decrease Font Size Print Page

ചവറ: ജൽ ജീവൻ മിഷൻ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പന്മന പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ ഇനം മത്സരങ്ങൾ നടത്തി. പന്മന സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങ് പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ പന്മന ബാലകൃഷ്ണൻ, ഹൻസിക തുടങ്ങിയവർ സംസാരിച്ചു. ജലജീവൻ ടീം ലീഡർ വിവേക് വിനോദ് സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. ജലസംരക്ഷണവും പ്രകൃതിയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ കഥാരചന, കവിതാരചന, പദ്യപാരായണം, ഉപന്യാസം, ക്വിസ്,ചിത്രരചന എന്നീ വിഭാഗങ്ങളിലായി പന്മന പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നുമായി എൺപതോളം കുട്ടികൾ പങ്കെടുത്തു. വിജയിച്ച കുട്ടികൾക്ക് ജലജീവൻ മിഷന്റെ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ജലജീവൻ മിഷൻ ടീം ലീഡർ ദീപക് വിജയൻ , ജലജീവൻ മിഷൻ കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.