തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിനുള്ള താത്കാലിക മോപ്അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 18ന് 12നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300.
പ്രിസം പാനൽ തിരഞ്ഞെടുപ്പ്:
എഴുത്തു പരീക്ഷ 21ന്
തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 21ന് നടക്കും.ജില്ലയിൽ അപേക്ഷിച്ചവർക്കായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് പരീക്ഷ. 20 മുതൽ ഹാൾടിക്കറ്റ് careers.cdit.orgലെ മൈ അഡ്മിറ്റ് കാർഡ് വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10.30 മുതൽ 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 വരെയും നടക്കും. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുൻപ് ഹാളിലെത്തണം.മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഹാളിൽ അനുവദിക്കില്ല.
വിദ്യാർത്ഥികൾക്കായി ശില്പശാല
തിരുവനന്തപുരം: നോളജ് ഇക്കോണമി മിഷൻ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കും. ഡി.ഡബ്ളിയു.എം.എസ് പ്ലാറ്റ്ഫോം വഴി 24 വരെ രാത്രി 7.30 മുതൽ 9 വരെയാണ് ശില്പശാല. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെക്കുറിച്ച് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ലിങ്ക്- -https://profiling.knowledgemission.kerala.gov.in/skillexpress/ ഫോൺ- 0471 2737883,+91 87146 11495.
വിദ്യാഭ്യാസ സർവേയിലേക്ക് വിവരം നൽകാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ, ഫണ്ടിംഗ്, സ്കോളർഷിപ്പുകൾ, ഇ- ഗ്രാന്റ് എന്നിവയുടെ ലഭ്യതയ്ക്ക് അനിവാര്യമായ ഓൾ ഇന്ത്യ ഹയർ എഡ്യുക്കേഷൻ സർവേയിലേക്ക് മാർച്ച് മൂന്നുവരെ വിവരങ്ങൾ നൽകാം. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാഫലം, അദ്ധ്യാപക- അനദ്ധ്യാപകർ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. വെബ്സൈറ്റ്- www.aishe.gov.in.
ഗ്രാന്റ് ഫിനാലെ നാളെ
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ളീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം നൽകുന്നതിന് നടപ്പാക്കിയിട്ടുള്ള ജോടെക്ക് (GOTEC) പദ്ധതിയുടെ ഗ്രാന്റ് ഫിനാലെ നാളെ (തിങ്കൾ)രാവിലെ 9ന് പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇ.എം.എസ് മെമ്മോറിയൽ ഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |