ആര്യനാട്:മീനാങ്കൽ ട്രൈബൽ സ്കൂൾ വാർഷികവും പ്രതിഭകളെ ആദരിക്കലും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അമൃത ചാനലിലെ ജയപ്രകാശും ജ്യോതിഷ് മട്ടന്നൂരും മുഖ്യാതിഥികളായി പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് വി.എസ്.വിജേഷ് അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഹെഡ്മിസ്ട്രസ് മാലിനി ടീച്ചർ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം നടത്തി.ചടങ്ങിൽ വച്ച് പി.എച്ച്.ഡി നേടിയ പഞ്ചമി,ഉമേഷ്,കായികാദ്ധ്യാപകൻ അഭിജിത്ത്,സാലി എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |