ജി.എസ്.ടി തർക്കങ്ങൾ പരിഹരിക്കാനുള്ള ട്രൈബ്യൂണൽ സ്ഥാപിക്കും. ഇതു സംബന്ധിച്ച മന്ത്രിതല ഉപസമിതി റിപ്പോർട്ട് ചെറിയ മാറ്റങ്ങളോടെ അംഗീകരിച്ചു. ഇന്ന് സംസ്ഥാനങ്ങൾക്ക് കൈമാറും. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് മാർച്ച് മൂന്നോടെ അന്തിമമാക്കി ബഡ്ജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തിൽ ധനബില്ലിനൊപ്പം ചേർക്കും.
നികുതി ചോർച്ച തടയും
പാൻ മസാല, ഗുഡ്ക, ചവയ്ക്കുന്ന പുകയില തുടങ്ങിയവയുടെ നികുതി ചോർച്ച തടയാൻ ഉപസമിതി ശുപാർശകൾ നടപ്പാക്കും
20 കോടി വരെ വരുമാനമുള്ള ചെറുകിട കച്ചവടക്കാർക്ക് വൈകി സമർപ്പിക്കുന്ന വാർഷിക റിട്ടേണുകൾക്കുള്ള ലേറ്റ് ഫീ ഏകീകരിക്കും
കോടതി, ട്രൈബ്യൂണൽ സേവനത്തിന് ജി.എസ്.ടി (റിവേഴ്സ് ചാർജ് മെക്കാനിസം)
ജി. എസ്. ടി ഒഴിവാക്കിയത്
ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവേശന പരീക്ഷകൾ
കോൾ(കൽക്കരി) വാഷറികൾക്ക് നൽകുന്ന റിജക്ടറുകൾ
കണ്ടെയ്നറുകളിലെ ട്രാക്കിംഗ് ഉപകരണങ്ങൾ, ഡാറ്റ ലോഗറുകൾ
ജി.എസ്.ടി കുറയും
ഉത്തരേന്ത്യയിലെ കുഴമ്പ് ശർക്കര (റാബ് )പായ്ക്ക് ചെയ്തത് 18ൽ നിന്ന് 5ശതമാനം
പെൻസിൽ ഷാർപ്നർ 18ൽ നിന്ന് 12 ശതമാനം
വിഹിതം കിട്ടാനും
റിപ്പോർട്ട് നൽകണം
കേരളം എ.ജി റിപ്പോർട്ട് സമർപ്പിച്ചാലേ അർഹമായ ജി. എസ്.ടി വിഹിതവും കിട്ടൂ. കേന്ദ്ര വിഹിതത്തിൽ പ്രതിവർഷം 5000 കോടി കുറവ് വന്നതിനാലാണ് രണ്ട് രൂപ ഇന്ധന സെസ് എന്നാണ് സംസ്ഥാനത്തിന്റെ വാദം. അഞ്ച് വർഷത്തെ ഓഡിറ്റ് കണക്ക് ഒന്നിച്ചു നൽകിയാലും മതി, അർഹമായ വിഹിതം പരിഗണിക്കാമെന്ന് നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |