പൊൻകുന്നം . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കൻ പിടിയിൽ. പൊൻകുന്നം എലിക്കുളം പനമറ്റം കണിയാംപറമ്പിൽ വീട്ടിൽ ഷാബു എന്ന് വിളിക്കുന്ന പ്രദീപ് (50) നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി. പൊൻകുന്നം സ്റ്റേഷൻ എസ് എച്ച് ഒ എൻ രാജേഷ്, എസ് ഐ അജി പി ഏലിയാസ്, പി ടി അഭിലാഷ്, സി പി ഒ കെ കെ ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |