അടൂർ : കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത്ഷായുടെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അടൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണുഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്, ജില്ലാ കമ്മിറ്റി അംഗം വിനീഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ സതീഷ് ബാലൻ, റിതിൻ റോയ്, സുനിൽ സുരേന്ദ്രൻ, സജിത്ത്.ആർ, ജയപ്രകാശ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റിയാസ്, പ്രശാന്ത്, അമൽ ഹരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |