അമ്പലപ്പുഴ: ആർട്ടിസ്റ്റ് കേശവൻ സ്മാരക നാടക പുരസ്ക്കാരദാന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് ഫ്രാൻസിസ് ടി മാവേലിക്കര അവാർഡ് ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ സി.രാധാകൃഷ്ണൻ അധ്യക്ഷനായി. നാടകരംഗത്തെ മികച്ച സംഭാവനകൾ നൽകിയ അംബുജാക്ഷൻ പറവൂർ, അഭയൻ കലവൂർ, സുരേഷ് തൂലിക, കോട്ടയം രാജ്കുമാർ തുടങ്ങിയവരെ എച്ച് സലാം എം.എൽ.എ ആദരിച്ചു. എ.ഓമനക്കുട്ടൻ, ആർട്ടിസ്റ്റ് സുജാതൻ, സുദർശനൻ വർണം, നസീർ സലാം, അലിയാർ മാക്കിയിൽ , വൈഗ ലക്ഷ്മി, നെടുമുടി അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |