നിറഞ്ഞുകുരുങ്ങി സ്വകാര്യവാഹനങ്ങൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യമേഖലയിലെയും ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 65 ലക്ഷംപേർ കഴിഞ്ഞ 10 വർഷത്തിനിടെ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്കു മാറി. രണ്ടു വർഷത്തിനുള്ളിൽ 17 ലക്ഷം പേരോളമാണ് പൊതുഗതാഗതം ഉപേക്ഷിച്ചത്. ഈ വർഷം മാത്രം 10 ലക്ഷം യാത്രക്കാരെ നഷ്ടപ്പെടാനിടയുണ്ട്. വാഹനത്തിരക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുകയെന്ന പൊതുലക്ഷ്യമാണ് ഇതോടെ തകരുന്നത്. പൊതുഗതാഗതത്തോടുള്ള കേരളത്തിലെ ജനങ്ങളുടെ വിമുഖത മെട്രോ സർവീസുകൾക്കും തിരിച്ചടിയാണ്. എത്ര ട്രിഫിക് ജാമിൽപ്പെട്ടാലും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് മിക്കവരും ശ്രമിക്കുന്നത്. ഡൽഹിയിൽ ഉൾപ്പെടെ പൊതുഗതാഗതം ജനകീയമാകുമ്പോഴാണ് കേരളത്തിൽ ഈ ദുഃസ്ഥിതി. പൊതുഗതാഗതത്തെ ആശ്രയിക്കാൻ പറ്റാത്ത നിലയാണ് കേരളത്തിലുള്ളതെന്നാണ് മറുവാദം.
ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം 2013 ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നു.
വീട്ടുപടിക്കൽ ബസ് എത്തുന്ന ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റിയിലൂടെ യാത്രക്കാരെ കൂടുതൽ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ചെറുവഴികളിൽ നിന്നു പ്രധാന പാതകളിലേക്ക് ചെറുബസുകൾക്കൊപ്പം ഓട്ടോറിക്ഷകളെയും വിന്യസിക്കാനാണ് നീക്കം.
.................................................
#പൊതുഗതാഗതം
ഉപേക്ഷിച്ചവർ 49.25%
2013: മൊത്തം ബസുകൾ: 24500, യാത്രക്കാർ: 1.32 കോടി
2023: മൊത്തം ബസുകൾ: 11,500, യാത്രക്കാർ: 67 ലക്ഷം
...............................................
#പ്രതിദിനം അന്നും ഇന്നും
2013:
സ്വകാര്യ ബസുകൾ.................19,000
യാത്രക്കാർ................................1.04 കോടി
കെ.എസ്.ആർ.ടി.സി
ബസുകൾ.........5500
യാത്രക്കാർ...............................28 ലക്ഷം
2023:
സ്വകാര്യ ബസുകൾ........7300
യാത്രക്കാർ.....................43 ലക്ഷം
കെ.എസ്.ആർ.ടി.സി ബസ്......4200
യാത്രക്കാർ.......................24 ലക്ഷം
കൊവിഡ് പ്രഹരം
1. കൊവിഡിനു മുമ്പ് 13,000 സ്വകാര്യബസുകളുണ്ടായിരുന്നു. 5000-5500 ബസുകൾ ലോക്ഡൗണിൽ കട്ടപ്പുറത്തായി. പെർമിറ്റ് സറണ്ടർ ചെയ്യുന്ന പ്രവണത കൂടിവരുകയാണ്. ഒരു വർഷം 250പുതിയ ബസുകൾ ഇറങ്ങിയിരുന്നിടത്ത് 2022 ൽ 40 ബസുകളാണ് ഇറങ്ങിയത്. ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ് ദിവസം 800 രൂപപോലും മിച്ചമില്ലെന്ന് ബസുടമകൾ പറയുന്നു.
2 .കൊവിഡ് കാലത്ത് രോഗഭീതി കാരണം ഏറെപ്പേരും ട്രാൻ. ബസ് ഉപേക്ഷിച്ച് യാത്ര സ്വന്തം വാഹനങ്ങളിലാക്കി. അതിപ്പോഴും തുടരുന്നവരാണധികവും.
കൃത്യതയില്ലായ്മ, വർദ്ധിച്ച ടിക്കറ്റ് നിരക്ക്, സമയ നഷ്ടം
തുടങ്ങിയ കാരണങ്ങളാലും ബസുകളെ ഉപേക്ഷിച്ച് യാത്ര സ്വന്തം വാഹനങ്ങളിലാക്കി.
3 ട്രെയിനുകളിൽ കൊവിഡിനു മുമ്പ് പ്രതിദിന യാത്രക്കാർ 1,75,000. ഇപ്പോഴത് 2,45,000 ആയി വർദ്ധിച്ചു. ഒരാഴ്ച മുമ്പ് റിസർവ് ചെയ്താലും സീറ്റ് ലഭിക്കാത്ത അവസ്ഥ. ദീർഘദൂര യാത്രകൾക്ക് ബസിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കും സൗകര്യപ്രദമായ യാത്രയുമാണ് കാരണങ്ങൾ.
ആകെ ട്രെയിനുകൾ 159.
പുതിയ വാഹനങ്ങൾ
വർഷം............ഇരുചക്രവാഹനം................ കാർ ഉൾപ്പെടെ മൊത്തം
2023 ജനു.................. 36,545.............................................55506
2022..............................5,30,358.........................................7,83,500
2021...............................5,12,683........................................ 7,65,589
2020............................. 4,44,858.........................................6,40,727
2019..............................6,34,234......................................... 9,14,093
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |