SignIn
Kerala Kaumudi Online
Friday, 26 April 2024 3.18 PM IST

കോട്ടയത്തിനി സിനിമാ പൂക്കാലം 

logo

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഉന്നത പുരസ്‌കാരങ്ങൾ നേടിയ 17 സിനിമകൾ പ്രദർശിപ്പിക്കും. കാൻ, വെനീസ്, ബർലിൻ, ബുസാൻ, കെയ്റോ, ലൊകാർണോ, സൺഡാൻസ് തുടങ്ങിയ മേളകളിൽ അംഗീകാരം നേടിയ സിനിമകളും ഓസ്‌കാർ നോമിനേഷൻ ലഭിച്ചവയും ഇക്കൂട്ടത്തിലുണ്ട്.

കാൻ ചലച്ചിത്രമേളയിൽ പാർക് ചാൻ വൂക്കിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത 'ഡിസിഷൻ ടു ലീവ്", 75-ാം വാർഷിക പുരസ്‌കാരം നേടിയ 'ടോറി ആൻഡ് ലോകിത", പാം ദി ഓർ ലഭിച്ച 'ട്രയാംഗിൾ ഒഫ് സാഡ്‌നെസ്", ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച 'ലൈലാസ് ബ്രദേഴ്‌സ്", വെനീസ് മേളയിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരവും ഗ്രാന്റ് ജൂറി പ്രൈസും ലഭിച്ച 'സെയിന്റ് ഉമർ", പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'നോ ബെയേഴ്‌സ്", ബുസാൻ മേളയിൽ പ്രേക്ഷക പുരസ്‌കാരം നേടിയ 'ദ വിന്റർ വിതിൻ", ബെർലിൻ മേളയിൽ സിൽവർ ബെയർ അവാർഡ് നേടിയ 'ബോത് സൈഡ്സ് ഒഫ് ദ ബ്ളേഡ്", ലൊകാർണോ മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് അവാർഡ് നേടിയ 'റൂൾ 34" തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

 രജിസ്ട്രേഷൻ

അനശ്വര, ആഷ തിയേറ്ററുകളിലും സി.എം.എസ് കോളേജ് തിയേറ്ററിലുമായി നടക്കുന്ന മേളയിൽ 39 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. https://registration.iffk.in/ എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് ഫീസ്. രാവിലെ 10 മുതൽ രാത്രി ഏഴുവരെ അനശ്വര തീയേറ്ററിലെ കൗണ്ടറിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.