പെരിന്തൽമണ്ണ: വൈലോങ്ങര ഓരാടംപാലം ബൈപ്പാസ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി പണി ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അങ്ങാടിപ്പുറം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിൽ നടന്ന സമ്മേളനം കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ സി.പി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. എം.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എം. സേതുമാധവൻ (പ്രസിഡന്റ് ), എ.പി. വർഗീസ് , റഹീമ ബീഗം, എം.വാസുദേവൻ (വൈസ് പ്രസിഡന്റുമാർ ), എം.യശോധരൻ(സെക്രട്ടറി ), കെ.എം. അബ്ദുൽ ലത്തീഫ്, പി.കമലം, കെ.എ. ആന്റണി (ജോയിന്റ് സെക്രട്ടറിമാർ ) , എം.മുകുന്ദൻ (ട്രഷറർ ) എന്നിവരെ തിരെഞ്ഞെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |