കണ്ണൂർ: മോർ - മെന്റർ ഓർഗനൈസേഷൻ ഫോർ റൂറൽ എംപവർമെന്റ് എൻ.ജി.ഒയുടെ ലോഗോ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഗ്രാമപ്രദേശങ്ങളിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് മോർ പ്രവർത്തിക്കുന്നത്. കരിയർ ഗൈഡൻസ്, എല്ലാ മേഖലയിലും മുതിർന്നവർക്കും കുട്ടികൾക്കും മോട്ടിവേഷൻ, സ്കിൽ ഡവലപ്പ്മെന്റ് ട്രെയിനിംഗ്, ലീഡർഷിപ്പ് ട്രെയിനിംഗ്, കൗൺസിലിംഗ്, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനം നടത്തും. 'മോർ വൊളന്റിയർ ക്യാമ്പയിനിൽ വൊളന്റിയറായി രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധിക്കുമെന്ന് പ്രസിഡന്റ് തോമസ് ചൂരനോലിൽ പറഞ്ഞു. ഡയറക്ടർ ടി. കിഷോർ ലാൽ അദ്ധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ സ്വാഗതവും സഞ്ജയ് ഭാസ്കർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |