ചുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദുൽഖർ സൽമാന് മികച്ച വില്ലനുള്ള ദാദാ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽനിന്ന് ഈ അവാർഡ് ലഭിക്കുന്ന ആദ്യ താരമാണ് ദുൽഖർ .ഹിന്ദിയിൽ എന്റെ ആദ്യ പുരസ്കാരം.മാത്രമല്ല, നെഗറ്റീവ് റോളിൽ മികച്ച നടനുള്ള ആദ്യ പുരസ്കാരവും. ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ദുൽഖർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ ചുപ്പ് ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന് ലഭിച്ച അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം നൽകുന്നു.
ആർ. ബാൽകി രചനയും സംവിധാനവും നിർവഹിച്ച ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. സണ്ണി ഡിയോൾ ആണ് മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഒ. ടി. ടി പ്ലാറ്റ് ഫോമിൽ സ്ട്രീം ചെയ്തിട്ടുണ്ട്. പി .ആർ .ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |