SignIn
Kerala Kaumudi Online
Friday, 20 September 2024 3.18 PM IST

നമ്മട കൊച്ചി പൊളിയാണ്; സഞ്ചാരികളുടെ ഇഷ്ടനഗരം

Increase Font Size Decrease Font Size Print Page
kochi

തിരുവനന്തപുരം: കേരളത്തിന്റെ ഹൃദയഭാഗമായ കൊച്ചി വേറെ ലെവലാണ്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകർഷിച്ചത് കൊച്ചി നഗരമെന്ന് ടൂറിസം വകുപ്പ്. ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി,വൈപ്പിൻ ബോൾഗാട്ടി ഐലന്റ്,കോടനാട് ആന പരിശീലന കേന്ദ്രം തുടങ്ങിയ പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കൊപ്പം കൊച്ചി മെട്രോയും ലുലുമാളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

മൂന്നാറാണ് കൊച്ചി കഴിഞ്ഞാൽ സഞ്ചാരികൾക്ക് ഏറെ പ്രിയം. പദ്മനാഭ സ്വാമിക്ഷേത്രവും പൊൻമുടിയും കോവളം ബീച്ചുമുൾപ്പെട്ട തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്.

കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള യാത്രാ വിലക്ക് വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറച്ചെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ 2021-22 വർഷങ്ങളിൽ അഭൂതപൂർവമായ വർദ്ധനവാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ 2020നെ അപേക്ഷിച്ച് 2021ൽ 51.09ശതമാനം വളർച്ചയുണ്ടായി. 2020ൽ 49.80 ലക്ഷമായിരുന്ന ആഭ്യന്തര ടൂറിസ്റ്റുകൾ 2021ൽ 75.38ലക്ഷമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOCHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.