കൊച്ചി: ഈ വർഷം ഡിസംബർ 12 മുതൽ 2026 മാർച്ച് 31വരെ 110 ദിവസം നീണ്ടുനിൽക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂററ്റോറിയൽ കുറിപ്പ് പുറത്തിറക്കി. 'ഫോർ ദി ടൈം ബീയിംഗ്' എന്നതാണ് ശീർഷകം. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് ക്യുറേറ്റർ. അന്താരാഷ്ട്ര പ്രദർശനങ്ങളോടൊപ്പം കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ സമകാലീന കലയും സർഗാത്മകതയുമായി ബന്ധപ്പെട്ട ചർച്ചകൾ, അവതരണങ്ങൾ, ശില്പശാലകൾ, ചലച്ചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, റെസിഡൻസി പ്രോഗ്രാം, കൊളാറ്ററൽ തുടങ്ങിയ അനുബന്ധ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |