പാലക്കാട്: ഹരിത സേനയുടെ പേരിൽ ഇടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്. ചെറുകിട കച്ചവടക്കാരിൽ നിന്ന് നിർബന്ധിത പിരിവ് ഈടാക്കുകയും നൽകാത്തവരുടെ ലൈസൻസ് പുതുക്കില്ലെന്ന് പറയുന്നതും കടുത്ത അനീതിയാണ്.
ടാക്സ്, ജി.എസ്.ടി, തൊഴിൽ നികുതി എന്നിങ്ങനെ ഒരുപാട് ഫീസ് കൊടുക്കുന്ന ചെറുകിട വ്യാപാരികളുടെ തലയിൽ ഹരിത സേനയുടെ ഭാരവും കയറ്റി വെയ്ക്കുന്നത് ഒഴിവാക്കുകയോ മിതമായ ഫീസിടാക്കുകയോ ചെയ്യാത്ത പക്ഷം ശക്തമായ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സി.വി.സതീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |