കൊച്ചി: സുബി സുരേഷിന്റെ വേർപാട് സംഭിവിക്കാൻ പാടില്ലാത്തതെന്ന് നടൻ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
''സുബിയുടെ ജീവന് വേണ്ടി പരിശ്രമിച്ച ടിനി ടോം അടക്കമുള്ള എല്ലാ വ്യക്തികൾക്കും നന്ദി. ഈ വിയോഗം ഒഴിവാക്കാമായിരുന്നു, നിയമത്തിന്റെ നൂലാമാലകൾ പലപ്പോഴും സമയബന്ധിതമാണ്. കൈവിട്ടു പോകുമെന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി. അതിനു കാരണം അവയവദാനത്തിലെ കള്ളത്തരങ്ങളാണ്. ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ,"" ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |