പാറശാല: പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 81.4 കിലോമീറ്റർ ഉൾപ്പെടുന്ന തീരദേശ ഹൈവേ സംബന്ധിച്ച പദ്ധതി പ്രാഥമിക അവലോകന യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാറ്റ്പാക് ആണ് പദ്ധതിയുടെ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യത്തിനായി പൊഴിയൂർ - കോവളം, കുമർത്തിചന്ത - പള്ളിത്തുറ, പള്ളിത്തുറ - ഒന്നാംപാലം, ഒന്നാംപാലം - കാപ്പിൽ എന്നിങ്ങനെ അലൈൻമെന്റ് നാല് സ്ട്രെച്ചുകളായി തിരിച്ചിട്ടുണ്ട്. പൊഴിയൂർ പൊഴിക്കര, പൂവാർ പൊഴിക്കര, പുതിയതുറ, പുല്ലുവിള, അടിമലത്തുറ, ചൊവ്വര, പുളിങ്കുടി, മുല്ലൂർ, മുക്കോല, വിഴിഞ്ഞം, ആഴാകുളം, കോവളം മുതലായ പ്രധാന ജംഗ്ഷനുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |