SignIn
Kerala Kaumudi Online
Friday, 20 September 2024 11.17 PM IST

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് , റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാവാൻ മലയാളിയായ 37 കാരനും

Increase Font Size Decrease Font Size Print Page

vivek
വിവേക് രാമസ്വാമി

വടക്കഞ്ചേരി (പാലക്കാട്)​: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് പാലക്കാട് വടക്കഞ്ചേരിയെന്ന കൊച്ചുഗ്രാമത്തിലും. ഈ നാട്ടുകാരനായ വിവേക് രാമസ്വാമി ( 37 ) റിപ്പബ്ലിക്കൻ പാർട്ടിയിൽ യു. എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്നു. യു.എസിൽ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്.

1970 കളുടെ തുടക്കത്തിൽ കേരളത്തിൽ നിന്ന് യു.എസിലെ ഒഹായോയിലേക്ക് കുടിയേറിയ വി.ജി.രാമസ്വാമിയുടെയും ഡോ. ഗീതയുടെയും മകനാണ് വിവേക്. യു.എസിലാണ് ജനിച്ചതെങ്കിലും കുടുംബവീട്ടിലെ ചടങ്ങുകൾക്കും വടക്കഞ്ചേരി വേല ഉൾപ്പെടെയുള്ള പൊതു ചടങ്ങുകൾക്കും എത്താറുണ്ട്. പാലക്കാട് കൽപ്പാത്തി അഗ്രഹാരത്തിലെ രാമസ്വാമിയുടെ ബന്ധുവായ അഡ്വ.വി.എം.പ്രസാദിനോടൊപ്പം പാലക്കാട് കോടതിയിലെത്തിയിട്ടുള്ള വിവേക് കോടതി നടപടികൾ മനസിലാക്കിയിട്ടുണ്ട്. വി.ജി.രാമസ്വാമി വടക്കഞ്ചേരി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പാലക്കാട് വിക്‌ടോറിയ കോളേജിലും ഇപ്പോൾ എൻ.ഐ.ടിയായ കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളേജിലുമാണ് പഠിച്ചത്. അമ്മ ഗീത സിൻസിനാറ്റിയിൽ വയോജന മനഃശാസ്ത്രജ്ഞയായിരുന്നു.

കഴിഞ്ഞവർഷം അച്ഛനും അമ്മയും നാട്ടിലെത്തിയിരുന്നു. ശബരിമലയിലും തിരുപ്പതി. തിരിച്ചെന്തൂർ ക്ഷേത്രങ്ങളിലും കുടുംബ ക്ഷേത്രമായ ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തിയാണ് മടങ്ങിയത്. ഇന്ത്യൻ വംശജയായ അപൂർവ തിവാരിയാണ് വിവേകിന്റെ ഭാര്യ. പാർട്ടി സ്ഥാനാർത്ഥിത്വത്തിനായുള്ള വിവേകിന്റെ മത്സരത്തിൽ വടക്കഞ്ചേരിയിലെ കുടുംബാംഗങ്ങൾ സന്തോഷത്തിലാണ്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ 3 പേർ

റിപ്പബ്ലിക്കൻ പാർട്ടിയിൽ വിവേക് അടക്കം മൂന്നു പേരാണ് ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യു.എസിന്റെ മുൻ സ്ഥാനപതിയുമായ നിക്കി ഹേലിയുമാണ് മറ്റ് രണ്ട് പേർ. പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്ന ആളായിരിക്കും യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക.

സ്വന്തം മരുന്നു കമ്പനി, 4145 കോടി ആസ്തി

4145 കോടി ആസ്തിയുള്ള വിവേക് യു.എസിലെ റോയൽ സ്‌കൂളിലും ഹാർഡ് വാർഡ് സർവകലാശാലയിലുമാണ് പഠിച്ചത്. സ്‌ട്രൈവ് അസറ്റ് മാനേജ്മെന്റ്, ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോയിവന്റ് തുടങ്ങിയവയുടെ സ്ഥാപകനാണ്. യു.എസ് ഫുഡ് ആൻഡ് ഗ്രഡ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച അഞ്ചെണ്ണമുൾപ്പെടെ വിവിധ മരുന്നുകൾ വിവേകിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. വോക് ഇൻകോർപ്പറേറ്റ്, നേഷൻ ഒഫ് വിക്ടിംസ് എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: USA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.