തൃശൂർ: ആസാം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്ന് പേർ ടൗൺ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18), ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18), ഒല്ലൂർ അഞ്ചേരിച്ചിറ ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ട്. ഫെബ്രുവരി 22 ന് രാത്രി എട്ടേമുക്കാലോടെ ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്ത് തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികളുടെ മൊബൈൽഫോൺ നമ്പറിലേക്ക് ആദ്യം 300 രൂപ അയക്കാൻ പറയുകയും, തുടർന്ന് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെന്ന് മനസിലാക്കിയപ്പോൾ, മൊബൈൽഫോൺ തട്ടിപ്പറിച്ച്, ഭീഷണിപ്പെടുത്തി, പിൻ നമ്പർ വാങ്ങി 12,000 രൂപ ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |