കൊല്ലം: ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, താലൂക് ലീഗൽ കമ്മിറ്റി, കൊല്ലം ശ്രീനാരായണ കോളേജ് ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ്, ആന്റി റാഗിംഗ് സെൽ, ആന്റി ഡ്രഗ് അവർനെസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യ കടത്ത് തടയാനുള്ള സെമിനാറും ബോധവത്കരണ ക്ലാസും നടത്തി.സബ് ജഡ്ജ് അഞ്ജു മീര ബിർള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.നിഷ ജെ.തറയിൽ അദ്ധ്യക്ഷയായി. ജില്ലാ ക്രൈം ബ്രാഞ്ച് സി.ഐ എ.നാഫിൻ മുഖ്യ പ്രഭാഷണം നടത്തി. ആന്റിഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് കോഓർഡിയേറ്റർ ഡോ.പി.എസ്.പ്രീത സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി നന്ദിയും പറഞ്ഞു. പാനൽ അഭിഭാഷകൻ രാഹുൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |