ചിറ്റൂർ: കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം വെള്ളാരങ്കൽമേട് റോഡിൽ തെക്കേച്ചള്ള ആർ.ബി കനാൽ വലിയവള്ളംപതി ബ്രാഞ്ച് കനാലിന്റെ രണ്ട് പാലത്തിനടിയിൽ സ്പിരിറ്റ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
35 ലിറ്ററിന്റെ ഏഴും എട്ടും കന്നാസുകളിലായി 525 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കനാൽ വൃത്തിയാക്കാനെത്തിയ ജോലിക്കാർ പാലത്തിനടിയിൽ കന്നാസുകൾ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഡിവൈ.എസ്.പി എം.സുന്ദരൻ, ചിറ്റൂർ സി.ഐ ജെ.മാത്യു, കൊഴിഞ്ഞാമ്പാറ എസ്.ഐ പി.സുജിത്ത്, ഗ്രേഡ് എസ്.ഐ ബി.സുനിൽകുമാർ, എ.എസ്.ഐ മാരായ ഇ.അനിൽകുമാർ, കെ.ലാലു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.സന്തോഷ്, കെ.വിനോദ് കുമാർ, എ.മണികണ്ഠൻ, സിവിൽ പൊലീസ് ഓഫീസർമാരായ എൻ.ഷിബു, എ.നൗഷാദ്, എം.സുനിൽകുമാർ, വി.മുരുകേശൻ, ജനമൈത്രി ബീറ്റ് ഓഫീസർ എം.നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സഘം സ്ഥലെത്തെത്തി കണ്ടെടുത്ത സ്പിരിറ്റ് എക്സൈസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |