കൊല്ലം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.ബി.എ ക്ലാസുകൾ 27ന് ആരംഭിക്കും. എം.സി.എ, ഇന്റഗ്രേറ്റഡ് എം.സി.എ കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ മാർച്ച് 3ന് ആരംഭിക്കുമെന്നും സർവകലാശാല അറിയിച്ചു.
നാലാം സെമസ്റ്റർ ബി.ടെക് മൈനർ പരീക്ഷയ്ക്ക് 27 വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭ്യമായ ഫോമിൽ കോഴ്സിന്റെ കോഡും പേരും 27ന് മുൻപായി സമർപ്പിക്കുകയും കോളേജ് മുഖേന ഫീസ് അടക്കുകയും വേണം.
ബി.ടെക് (പാർട്ട് ടൈം) നാലാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി വെബ്സൈറ്റിലെ 'ഫലങ്ങൾ' എന്ന ടാബിലും വിദ്യാർത്ഥികളുടെയും കോളേജ് ലോഗിനുകളിലും ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് 6 വരെ പോർട്ടൽ വഴി അപേക്ഷിക്കാം. വെബ് സൈറ്റ്: www.ktu.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |