വർക്കല :ചാവരുകാവ് ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഉത്സവ കമ്മിറ്റി അംഗവും ഇലകമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലൈജു രാജിനേയും സഹോദരങ്ങളേയും വീട്ടിൽ കയറി ദേഹോപദ്രവം ഏല്പിച്ച കേസിലെ രണ്ടാം പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
അയിരൂർ കല്ലുവിള അമ്മു ഭവനിൽ സുധീഷ്(26)നെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പ്രതിയെ വർക്കല ഡി.വൈ.എസ്.പി.സി .ജെ മാർട്ടിന്റ നിർദ്ദേശത്തെ തുടർന്ന് അയിരൂർ എസ്.ഐ സജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ലാൽ, ഇതിഹാസ്, സിവിൽ പൊലീസ് ഓഫീസറായ ജുബൈർ, ജയ് മുരുകൻ വൈശാവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |