SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 AM IST

മലയാളം വി.സി :സെർച്ച് കമ്മിറ്റിക്കെതിരെ ഗവർണർ

k

തിരുവനന്തപുരം : മലയാളം സർവകലാശാലാ വി.സി നിയമനത്തിലും സർക്കാരുമായി കൊമ്പു കോർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്ത് രാജ്ഭവൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകി. സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചതും , ഗവർണറുടെ നോമിനിയെ നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും എന്തടിസ്ഥാനത്തിലാണെന്ന് കത്തിൽ ചോദിക്കുന്നു.

മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച സർക്കാർ, അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി മുഖേന രാജ്ഭവന് കത്തയച്ചിരുന്നു. ഇതിനാണ് ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ സെക്രട്ടറി മറുപടി നൽകിയത്. സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ,ഗവർണർ ഒപ്പിടാത്തതിനാൽ നിയമ സാധുതയില്ല. പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന ചോദ്യവും കത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.