വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടക്കഞ്ചേരി യൂണിയന്റെ കീഴിലുള്ള മഞ്ഞപ്ര പട്ടത്തറ ശാഖ യോഗത്തിന്റെ ഒമ്പതാം വാർഷികം സംഘടന തിരഞ്ഞെടുപ്പും പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം എന്നിവയുടെ സംഘടനാ തിരഞ്ഞെടുപ്പും വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. രവിവാര പാഠശാലയിലൂടെ കുട്ടികളെ ഗുരു ഭക്തരായും സമൂഹത്തിന് നല്ല മാതൃകാപരമായുള്ള പൗരന്മാരായി രൂപപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ശാഖാ പ്രസിഡന്റ് ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.ഡി.ലെനിൻ സ്വാഗതവും റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി ശാഖയുടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി.
യൂണിയൻ വനിതാ സംഘം സെക്രട്ടറി ലതിക കലാധരൻ, വനിതാ സംഘം തിരഞ്ഞെടുപ്പും യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് യു.സുഭാഷ് യൂത്ത് മൂവ്മെന്റ് തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സ്മിതാ മോഹനൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എസ്.സുമിത്ത്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രകാശ് ശാന്തി, യൂണിയൻ സൈബർസേന ചെയർമാൻ ശ്രീ എ.മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ യൂട്യൂബ് ചാനലിന്റെ 1 കെ സബ്സ്ക്രിപ്ഷൻ അംഗങ്ങളെ ചേർക്കലും നടന്നു.
കൂടാതെ പ്ലസ് ടു, പത്താം ക്ലാസ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പഞ്ചാരമേളത്തിൽ അരങ്ങേറ്റം നടത്തിയ മാസ്റ്റർ അമൽ, മാസ്റ്റർ അജിൽ എന്നിവരെയും ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.വിജനാർദ്ദനൻ യോഗത്തിന് നന്ദി അറിയിച്ചു. ശാഖയുടെ ബാലജന യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |