കോഴിക്കോട് : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 'ഇൻവെസ്റ്റേഴ്സ് മീറ്റ് ' 4, 5 തിയതികളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ അറിയിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമ പഞ്ചായത്തുകളിൽ സംരംഭം ആരംഭിക്കാനും വിപുലപ്പെടുത്താനും ആഗ്രഹിക്കുന്നവർക്കാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മീറ്റ്. രജിസ്ട്രേഷനും വിവരങ്ങൾക്കും ഗ്രാമപഞ്ചായത്തിലെ ഫെസിലിറ്റേറ്റർമാരെ വിളിക്കാം. ഫോൺ: ചേളന്നൂർ- 8943940896 കക്കോടി- 9020966466, കാക്കൂർ- 9544129803, നന്മണ്ട- 9048643541, നരിക്കുനി -9846217249, തലക്കുളത്തൂർ -9562846170. രജിസ്ട്രേഷൻ ഫീസ് 150 രൂപ. വാർത്താസമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുജ അശോകൻ, ഹരിദാസൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |