വൈക്കം: കേരള വേലൻ മഹാസഭ വൈക്കം ടൗൺ 106ാം നമ്പർ ശാഖയുടെ വാർഷികവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് എ.ജി. സുഗതൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുധീഷ് ശിവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.വി. തമ്പി, വി.എൻ. കുട്ടപ്പൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മായ സുധി, യുവജന വിഭാഗം സെക്രട്ടറി ടി.പി. മധു, താലൂക്ക് പ്രസിഡന്റ് കെ. ശങ്കരൻ, സെക്രട്ടറി ജോഷി പരമേശ്വരൻ, പി.എസ്. ഉദയകുമാർ, രഞ്ജുമോൾ, പ്രസന്നൻ, കെ. സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |