കൊല്ലം: പൂർവ സൈനികരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഈ മാസം അവസാനവാരം ബി.ജെ.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടത്തുന്ന ദേശരക്ഷാസംഗമത്തിന്റെ ജില്ലാ തല സ്വാഗതസംഘം രൂപീകരിച്ചു. ബി.ജെ.പി ജില്ലാ കാര്യാലയത്തിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, ജില്ലാ ഇൻചാർജ് ആർ.സുരേന്ദ്രനാഥ്, എക്സ് സർവീസ് സെൽ ജില്ലാ കൺവീനർ റിട്ട. കേണൽ കെ.കെ.ജോൺ എന്നിവർ സംസാരിച്ചു. ബി.ബി.ഗോപകുമാർ രക്ഷാധികാരിയും പൂർവ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ചെയർമാനുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സംഗമത്തിന്റെ ഭാഗമായി സൈനിക സേവനത്തിനിടയിൽ വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ ബലികുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചനയും കുടുംബങ്ങളെ നേരിൽ കാണുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |