കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശ നിരക്കിലുള്ള അമ്പതിനായിരം മുതൽ അഞ്ചു ലക്ഷം വരെയുള്ള സ്വയം തൊഴിൽ വായ്‌പാപദ്ധതിയിലേക്ക് ജില്ലയിലെ തൊഴിൽരഹിതരായ പട്ടിക ജാതി - പട്ടിക വർഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസിനും 55 വയസിനുമിടയിൽ പ്രായമുള്ളവരും കുടുംബ വാർഷികവരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. വായ്‌പാ തുകയ്‌ക്ക് നിർബന്ധനകൾക്ക് വിധേയമായി വസ്തു - ഉദ്യോഗസ്ഥ ജാമ്യം നൽകണം. അപേക്ഷാഫോമിനും വിശദവിവരത്തിനും നാഗമ്പടത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481- 2562532, 94000 68505.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |