കാഞ്ഞങ്ങാട്: ജീവകാരുണ്യ പാലിയേറ്റീവ് പ്രവർത്തനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയായ നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് കുന്നുമ്മൽ റോഡിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി.പി എം.ആശാലത മുഖ്യാഥിതിയായി. കൗൺസിലർമാരായ നജ്മ റാഫി, ആയിഷ, എം.ശോഭന, രക്ഷാധികാരി സന്തോഷ് കുശാൽ നഗർ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിബി കെ.ജോസ് സ്വാഗതവും ട്രഷറർ ടി.കെ.വിനോദ് നന്ദിയും പറഞ്ഞു. സലാം കേരള, ഉണ്ണികൃഷ്ണൻ കിനാനൂർ, സി.പി.ശുഭ, ടി.കെ.നാരായണൻ, ഹരീഷ് ബെള്ളിക്കോത്ത് ,ഷിബു നോർത്ത് കോട്ടച്ചേരി, അഞ്ജലി, രാജി മധു, കനക, വിനു വേലാശ്വരം, ദിനേശൻ ആവിയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |