നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ബീഹാർ സ്വദേശിയായ യുവാവിന്റെ അതിക്രമം. നെടുങ്കണ്ടം തൂക്കുപാലം വെസ്റ്റുപാറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. പത്താം ക്ലാസ് മോഡൽ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടന്നത്.
വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠികളും അതിക്രമ ശ്രമം കണ്ട് ഭയപ്പെട്ട് ബഹളം വെച്ചു. ബീഹാർ സ്വദേശി കടന്നുപിടിക്കാൻ ശ്രമിച്ചതോടെ വിദ്യാർത്ഥിനി അലമുറയിട്ട് പ്രാണരക്ഷാർത്ഥം ഓടി. തോർത്ത് ഉപയോഗിച്ച് പെൺകുട്ടിയെ പിടികൂടാനാണ് ബീഹാർ സ്വദേശി ശ്രമിച്ചത്. പെൺകുട്ടിയുടെ അലർച്ച കേട്ട് എത്തിയ പ്രദേശവാസികളാണ് ബീഹാർ സ്വദേശിയെ കീഴ്‌പ്പെടുത്തി പെൺകുട്ടിയെ രക്ഷപെടുത്തിയത്. കഞ്ചാവ് ലഹരിയിലായിരുന്ന യുവാവിനെ പിടികൂടിയ ശേഷം നാട്ടുകാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസെത്തി ബീഹാർ സ്വദേശിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം തൊഴിലുടമയോട് ഇയാളെ തിരികെ നാട്ടിലേക്ക് അയക്കാൻ നിർദേശം നൽകി മടങ്ങി. യുവാവ് കഞ്ചാവിന് അടിമയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |