കിളിമാനൂർ: ബാറിനുള്ളിൽ യുവാവിനെ ബിയർകുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊടുവഴന്നൂർ , തോട്ടവാരം സ്വദേശി മഹേഷ് (32)ആണ് പിടിയിലായത്. കിളിമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ഇയാൾക്കെതിരെ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുണ്ട്. കാപ്പ ചുമത്തി നാടുകടത്തുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കവെയാണ് മറ്റൊരു കേസിൽകൂടി പ്രതി പിടിയിലാകുന്നത്. കാരേറ്റ് കാർത്തിക ബാറിൽ വ്യാഴാഴ്ച രാത്രി 8മണിയോടെയാണ് സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പ്രതി മഹേഷ് ബിയർകുപ്പി പൊട്ടിച്ച് യുവാവിനെ ആക്രമിച്ചത്. യുവാവ് ഒഴിഞ്ഞുമാറി ചെറുത്തെങ്കിലും കുപ്പികൊണ്ടുള്ള ആക്രമണത്തിൽ നെഞ്ചിലും, തലയുടെ മുകൾഭാഗത്തും തുടയിലും കുത്തേൽക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ പ്രതി പിടിയിലാകുകയായിരുന്നു. ഇൻസ്പെക്ടർ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ വിജിത് കെ .നായർ, സീനിയർ സി.പി.ഒ മാരായ ഷംനാദ് , അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |