SignIn
Kerala Kaumudi Online
Friday, 26 April 2024 5.31 PM IST

ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി, പോളണ്ട് സർവകലാശാലയുമായി ധാരണയിൽ

1
ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി റസെസോവിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോൾ

കോഴിക്കോട്: ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ റസെസോവിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സർവകലാശാലയുമായി അന്താരാഷ്ട്ര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബംഗളൂരുവിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യു.ഐ.ടി.എം പോളണ്ടിൽ നിന്നുള്ള സംഘത്തിൽ പ്രൊഫ. അഗത ജുർകോവ്‌സ്ക-ഗോമുൽക (സയൻസ് ആൻഡ് ഇന്റർനാഷണൽ കോൾബറേഷൻ ഡെപ്യൂട്ടി വൈസ് ചാൻസലർ), മഗ്ദലീന ലൂയിസ്( ഇന്റർനാഷണൽ കോലാബറേഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ഡയറക്ടറും പ്രസിഡൻഷ്യൽ പ്രതിനിധിയും), ട്യൂണ ദലമാൻ (ലക്ചറർ യു.ഐ.ടി.എം), ടോമാസ് ലുക്കാസുക്ക്, രഘു രാജപ്പ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ജോസഫ് വി.ജി, ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി സി.ഇ.ഒ ലഫ്റ്റനന്റ് ജനറൽ രമേഷ് ഹൽഗാലി, വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി.ആർ. നായിക്, സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് ഡയറക്ടർ ജി.സി.യു. ക്രിസ്റ്റോ ജോസഫ്, ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സിബി ഷാജി, പരീക്ഷാ കൺട്രോളർ ഡോ. ഷീജ എം.എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ബംഗളുരുവിൽ സയൻസ്, മാനേജ്‌മെന്റ് മേഖലകളിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി (ജിസിയു).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.