കോട്ടയം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2023-24 അദ്ധ്യായന വർഷത്തേക്ക് റോവിംഗ്, കനോയിംഗ് ആൻഡ് കയാക്കിങ്ങ് ഇനങ്ങളിൽ സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്‌പോർട്സ് അക്കാഡമികളിലേക്ക് 12ന് സെലക്ഷൻ ട്രയൽസ് നടത്തും. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർക്കും ദേശീയ മത്സരത്തിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ്. പ്ലസ് വൺ, കോളേജ് ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയവരായിരിക്കണം. താത്പര്യമുള്ള വിദ്യാർത്ഥികൾ ആധാർ കാർഡിന്റെ പകർപ്പ്, പാസ് പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു. ഫോൺ: 8547575248.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |