SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 AM IST

സ്ത്രീകൾ സ്വന്തം പ്രതിഭയും കഴിവും തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്

Increase Font Size Decrease Font Size Print Page
veena-george

തിരുവനന്തപുരം: സ്വന്തം പ്രതിഭയും കഴിവുകളും തിരിച്ചറിഞ്ഞ് വിനിയോഗിക്കാൻ സ്ത്രീകൾക്ക് കഴിയണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കുകയാണ് ഇടതുപക്ഷ സർക്കാർ. ജെൻഡർ ബഡ്ജറ്റ്, വനിതാ പൊലീസ് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമാണ്. സാങ്കേതിക മേഖലയിൽ ലിംഗ സമത്വം ഉറപ്പു വരുത്തുകയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം. തടസങ്ങൾ ഇല്ലാതാക്കാനും മുൻവിധികളെയും വ്യവസ്ഥകളെയും തിരുത്താനും സ്ത്രീകൾക്കാകണം. ഡിജിറ്റൽ മേഖലയിൽ ലിംഗ അസമത്വങ്ങളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്ത്രീ പ്രാതിനിധ്യം നാലു ശതമാനത്തിൽ താഴെയാണ്.. കൂടുതൽ കരുത്തോടെ അസമത്വങ്ങളെ ഇല്ലാതാക്കണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വവും ഏകോപനവും പ്രാദേശിക തലത്തിൽ വനിതാ ശാക്തീകരണത്തിനു മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അന്താരാഷ്ട്ര വനിതാദിന പുരസ്‌കാര ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. മികച്ച ജാഗ്രതാ സമിതികൾക്കും മാധ്യമ പ്രവർത്തകർക്കുമുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. സംസ്ഥാന വനിത കമ്മിഷന്റെ 'കൗമാരം കരുത്താക്കൂ' കാമ്പെയിനിന്റെ ബ്രാൻഡ് അംബാഡറായി കുമാരി നേഹ ബിജുവിനെ പ്രഖ്യാപിച്ചു. കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. വി.കെ പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, പി. കുഞ്ഞായിഷ, വി.ആർ മഹിളാമണി, എലിസബത്ത് മാമൻ മത്തായി, പ്ളാനിംഗ് ബോർഡംഗം മിനി സുകുമാർ, ജെൻഡർ എക്സ്‌പേർട്ട് ഡോ. ടി.കെ ആനന്ദി, ഡെപ്യുട്ടി മേയർ പി.കെ രാജു തുടങ്ങിയവർ പങ്കെടുത്തു.

കെ.​ടി.​ഡി.​സി
ഹോ​ട്ട​ലു​ക​ളിൽ
സ്ത്രീ​ക​ൾ​ക്ക് ​ഇ​ള​വ്

​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​വ​നി​താ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഈ​ ​മാ​സം​ ​അ​ഞ്ച് ​മു​ത​ൽ​ 11​ ​വ​രെ​ ​കെ.​ടി.​ഡി.​സി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​മു​റി​ ​വാ​ട​ക​യി​ലും​ ​ഭ​ക്ഷ​ണ​ത്തി​നും​ ​സ്ത്രീ​ക​ൾ​ക്ക് ​ഇ​ള​വ് ​പ്ര​ഖ്യാ​പി​ച്ചു.​ ​സ്ത്രീ​ക​ൾ​ ​ബു​ക്ക് ​ചെ​യ്യു​ന്ന​ ​മു​റി​ക​ൾ​ക്ക് 50​ ​ശ​ത​മാ​ന​മാ​ണ് ​വാ​ട​ക​യി​ൽ​ ​ഇ​ള​വ്.​ ​ഭ​ക്ഷ​ണ​ത്തി​ന് 20​ ​ശ​ത​മാ​ന​വും.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​സ്കോ​ട്ട്,​ ​കോ​വ​ളം​ ​സ​മു​ദ്ര​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​കീ​ഴി​ലു​ള്ള​ 15​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ​ആ​നു​കൂ​ല്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VEENA GEORGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.