ഭർത്താവും സിപിഎം നേതാവുമായ പി സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി സൗമ്യ സരിൻ. 'തോറ്റ എംഎൽഎ എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ' എന്ന ഫേസ്‌ബുക്ക് ഉപഭോക്താവിന്റെ പരിഹാസത്തിനാണ് സൗമ്യ സരിൻ മറുപടി നൽകിയിരിക്കുന്നത്. സ്ക്രീൻഷോട്ടടക്കം പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'തോറ്റ MLA'
ശരിയാണ്... എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ... രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ...
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ...
മാന്യമായി...
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ...
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക...
മൂപ്പര് അധികം കഴിക്കാറില്ല... വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഒക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ...
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |