തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പൈതൃകകേന്ദ്രമായ മാനവീയം വീഥി നവീകരിച്ച് നൽകാത്തത് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി മാനവീയം സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷിബു കോരാണി, കിരൺ ജെ. നാരായണൻ, യു.എസ്. ബോബി, രാലു രാജ്, കബീർ പൂവാർ, അനൂപ് എം.എൽ, നിഷാദ്, അനീഷ് അശോകൻ, ശ്രീകാന്ത്, ജഗദീഷ് അമ്പലത്തറ, അനീഷ് നന്ദിയോട്, ഉണ്ണിക്കൃഷ്ണൻ, സമീർ, അഭിലാഷ്, പ്രകാശ് വിഴിഞ്ഞം, ഗോപൻ, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |