ന്യൂഡൽഹി: ബി.ജെ.പി ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നവർ 2 കോടി കടന്നതായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ പങ്ക് വച്ചു കൊണ്ടാണ് അമിത് മാളവ്യയുടെ ട്വീറ്റ്.
ഐക്യം, ശക്തി, പിന്തുണ എന്നിവയുടെ പുതിയ അദ്ധ്യായം എഴുതുന്നതായി അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കിയതിനൊപ്പം ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫോളോവേഴ്സിന്റെ എണ്ണം കൈവരിച്ചതിൽ അദ്ദേഹം ബി.ജെ.പിക്ക് നന്ദി പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് വെറും മൂന്നു പേരെ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരാണ് ആ മൂന്ന് പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |