SignIn
Kerala Kaumudi Online
Thursday, 25 April 2024 6.46 AM IST

സി.സി.എല്ലിൽ നിന്ന് 'അമ്മ" പിന്മാറിയത് കരാർ അവസാനിച്ചതിനാൽ മോഹൻലാൽ ഇപ്പോഴും കേരള സ്ട്രൈക്കേഴ്സിന്റെ സഹഉടമ

ccl

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ 'അമ്മ" പിന്മാറിയത് 2014ലെ കരാറിന്റെ കാലാവധി അവസാനിച്ചതിനാലാണെന്ന് കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്ടനായ നടൻ കുഞ്ചാക്കോ ബോബൻ. സി.സി.എല്ലിൽ ഇന്ന് നടക്കുന്ന മുംബയ് ഹീറോസുമായുള്ള മത്സരത്തിന് മുമ്പ് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

അമ്മ പ്രസിഡന്റായ നടൻ മോഹൻലാൽ ഇപ്പോഴും സ്ട്രൈക്കേഴ്സിന്റെ സഹഉടമയാണ്. എന്നാൽ കരാർ തീർന്നതിനാൽ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തുനിന്ന് മാറി. സ്‌ട്രൈക്കേഴ്സിന്റെ 90 ശതമാനം താരങ്ങളും അമ്മയിലെ അംഗങ്ങളാണ്. ഈ സീസണിന് മുമ്പ് തന്നെ കേരള സ്ട്രൈക്കേഴ്സ് രൂപീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഇന്ന് നിർണായകമാണ്. ഇത്തവണത്തെ മത്സരഘടനയിലെ മാറ്റം തങ്ങളുടെ പരാജയത്തിന് കാരണമായിട്ടുണ്ട്. പരാജയം ഉൾക്കൊണ്ട് വിജയത്തിനായി പരിശ്രമിക്കുമെന്നും സഞ്ജു സാംസണിന്റെ നാട്ടിൽ വെടിക്കെട്ട് മത്സരം പ്രതീക്ഷിക്കുന്നതായും കുഞ്ചാക്കോ ബോബൻ പറഞ്ഞു

 കളി കാര്യവട്ടത്ത് രാത്രി 7ന്
സി.സി.എല്ലിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് രാത്രി 7ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുംബയ് ഹീറോസിനെ നേരിടും. മത്സരത്തിന്റെ സൗജന്യ പാസുകൾ സ്റ്റേഡിയത്തിലും ലുലു മാളിൽ നിന്നും ലഭിക്കും. ടെസ്റ്റ് - ട്വന്റി20 ഫോർമാറ്റുകളുടെ സംയോജിതരൂപമാണ് മത്സരം. ആദ്യം ഇരുടീമുകളും 10 ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവർ ബാറ്റ് ചെയ്യും. പിന്നീട് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ടീമിന് വീണ്ടും ബാറ്റിംഗ് അനുവദിക്കുന്ന തരത്തിലാണ് മത്സരം.ഉച്ചയ്‌ക്ക് 2.30 മുതൽ ഗ്രീൻഫീൽഡിൽ ബംഗാൾ ടൈഗേഴ്സും ഭോജ്പുരി ദബാംഗ്സും തമ്മിലുള്ള മത്സരവും നടക്കും.

കേരള സ്ട്രൈക്കേഴ്സ് ടീം: എസ്.ഇന്ദ്രജിത്, ആസിഫ് അലി, സൈജുകുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ്പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ്‌ മേനോൻ, ജീൻ പോൾ ലാൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CCL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.