പാലക്കാട്: ആലൂർ പൂരത്തിനോടനുബന്ധിച്ച് നാട്ടുകാർ നടത്തിയ ഗാനമേളയ്ക്കിടയിലുണ്ടായ തർക്കത്തിൽ പൊലീസ് നടപടി. സംഭവത്തിൽ കണ്ടാലറിയാവുന്ന 60 പ്രദേശവാസികൾക്കെതിരെ കേസെടുത്തതായാണ് വിവരം. തൃത്താല ആലൂർ പൂരത്തിനിടയിൽ നാട്ടുകാർ സംഘടിപ്പിച്ച ഗാനമേള പൊലീസ് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
പൂരത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയാണ് മെഗാ ഗാനമേള സംഘടിപ്പിച്ചത്. എന്നാൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതായി പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ല. അനുമതി വാങ്ങാതെ ഗാനമേള സംഘടിപ്പിച്ചതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും പരിപാടി നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസും പ്രദേശവാസികളുമായി വാക്കേറ്റവും കയ്യാങ്കളിയും ഉടലെടുത്തു.
സംഭവത്തിന് പിന്നാലെയാണ് പൊലീസ് നടപടിയുമായി മുന്നോട്ട് പോയത്. ആലൂരിലെ 60 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഔഗ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും സംഘം ചേർന്ന് ആക്രമിച്ചതിനുമാണ് കേസെടുത്തിടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |