പത്തനംതിട്ട : ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 9 വർഷം കഠിനതടവും 85000രൂപ പിഴയും ശിക്ഷ. കോന്നി ഐരവൺ കുമ്മണ്ണൂർ നെടിയകാലാ പുത്തൻവീട്ടിൽ സിദ്ദീഖ് ജമാലുദ്ദീനെ (54) യാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് റ്റി.മഞ്ചിത്ത് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം നാല് മാസവും 10 ദിവസവും അധിക കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.
2023 ഏപ്രിൽ ഒന്നിനും മേയ് 31നുമിടയിലുള്ള ദിവസങ്ങളിലാണ് കുട്ടിയോടെ പലതവണ അതിക്രമം കാട്ടിയത്. കഴിഞ്ഞ വർഷം മേയ് 22ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് കോടതിയിൽ ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |