SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.30 PM IST

വേദപഠനക്യാമ്പിൽ പഞ്ചമഹായജ്ഞങ്ങളെക്കുറിച്ച് ചർച്ച ചെയ്തു

കോഴിക്കോട്: പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഐശ്വര്യവും സമൃദ്ധിയും വേദങ്ങളിലൂടെ' സൗജന്യ സപ്തദിന വേദപഠന ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് 'വൈദിക നിത്യ ആചരണങ്ങൾ'' പഠനവിഷയമായി. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യയും വേദിക് ഇൻസ്ട്രക്ടറുമായ ഷിബി കൃഷ്ണ വിഷയം അവതരിപ്പിച്ചു. വൈദിക നിത്യ ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങൾ ഓരോന്നും ക്ലാസിൽ വിശദമാക്കി. മാർച്ച് നാലിന് ആരംഭിച്ച ക്യാമ്പ് 10 വരെയുള്ള ഏഴ് ദിവസങ്ങളിലും വൈകിട്ട് 5.30 മുതൽ 6.30 വരെ കോഴിക്കോട് വേദക്ഷേത്രത്തിലും, ഓൺലൈനായി സൂം കോൺഫറൻസിലൂടെയുമാണ് നടക്കുന്നത്.

7ന് വൈദിക കുടുംബസങ്കല്പം, 8ന് വൈദികസാഹിത്യത്തിന് ഒരാമുഖം, 9ന് ഷോഡശസംസ്‌കാരം എന്ത്? എങ്ങനെ?, 10ന് ഓങ്കാരസാധനയുടെ പ്രാധാന്യം എന്നിങ്ങനെയാണ് ഇനിയുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ. അതത് ദിവസത്തെ ക്ലാസ് നോട്ടുകൾ പഠിതാക്കൾക്ക് സൗജന്യമായി നൽകുന്നുണ്ട്. ക്വിസും സംശയനിവാരണവുമെല്ലാം ക്യാമ്പിന്റെ ഭാഗമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ

ഇഅങജ

എന്നെഴുതി 77360 37063 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചാൽ രജിസ്‌ട്രേഷൻ ഫോം അയച്ചുകൊടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 2961151, 7736037063.നിലവിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനിലെ പഠിതാക്കളല്ലാത്തവർക്കാണ് ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.