ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ സീരീസ് 416ന്റെ നറുക്കെടുപ്പിൽ വിജയി മലയാളി. 25 വർഷമായി ഖത്തറിലെ ദോഹയിൽ താമസമാക്കിയ അബ്ദുൾ റൗഫ് മുല്ലാളി കുന്നോന്റകത്തിനാണ് 10 ലക്ഷം ഡോളർ ( ഏകദേശം 8,19,32,500 രൂപ ) സമ്മാനമായി ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാവായ റഷ്യൻ ടെന്നീസ് താരം ഡാനിൽ മെദ്വദേവാണ് ടിക്കറ്റ് നറുക്കെടുത്തത്.
1771 എന്ന ടിക്കറ്റ് നമ്പറാണ് 55കാരനായ അബ്ദുൾ റൗഫിനെ സമ്മാനാർഹമാക്കിയത്. ഫെബ്രുവരി 16ന് ഓൺലൈനായാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ദോഹയിലെ ഒരു ബിൽഡിംഗ് മെയിന്റനൻസ് കമ്പനിയിൽ ഫിനാൻസ് മാനേജരാണിദ്ദേഹം. 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങാറുള്ള ഇദ്ദേഹം പ്രമോഷനുകളിൽ പങ്കെടുക്കുന്നതും പതിവാണ്. 1999ൽ മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടുന്ന 207ാമത്തെ ഇന്ത്യക്കാരനാണ് അബ്ദുൾ റൗഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |