കളമശേരി: വ്യത്യസ്ത ഭാഷകളിലെ ഗാനം രചിച്ച് സംഗീതം നൽകി ആലപിച്ച് ചലചിത്ര ലോകത്ത് വ്യത്യസ്തമാകുകയാണ് സോണിസായി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി ഗാനങ്ങൾക്കാണ് സോണിയുടെ കൈയൊപ്പ് പതിഞ്ഞത്. "ലാല ", "തോറ്റം പാട്ടുറയുന്ന മലേപൊതി " സിനിമകളിൽ സോണി സായിയാണ് സംഗീതം. "സമസ്ത്യാഹ" എന്ന സംസ്കൃത ചിത്രത്തിനും "ജംഗിൾ ഡോട് കോം'' മലയാള ചിത്രത്തിനും സംഗീതം നൽകി. കത്താടി, ഇമോജി തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ പാടി. 50 ഓളം വിവിധ ഭാഷകളിലെ പ്രശസ്തമായ മൊഴി മാറ്റ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. 250 ഓളം ആൽബങ്ങളിൽ രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ചു. വിദേശത്തുൾപ്പടെ 5,000 ൽപ്പരം വേദികളിൽ പാടിക്കഴിഞ്ഞു. യേശുദാസ്, പി.ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, വസുന്ധര ദാസ്, മാധുരി തുടങ്ങിയവരോടൊപ്പം പാടി . 28 സിനിമകളിൽ ഗാനാലാപനം.
യേശുദാസ്,ജയചന്ദ്രൻ , ചിത്ര, സിതാര ഒഴികെ മൂന്നുഭാഷകളിൽ ഒട്ടുമിക്ക പ്രശസ്തരും സോണി രചിച്ച് സംഗീതം നൽകിയ വരികൾ പാടി കഴിഞ്ഞു.
1996ൽ മോഹൻ സിതാര സംഗീതം നൽകിയ സുഖവാസം സിനിമയിൽ സിൽക്ക് സ്മിതയ്ക്കു വേണ്ടി പാടിയായിരുന്നു തുടക്കം. ബോംബെ മാർച്ച് 12 ൽ എം.ജി.ശ്രീകുമാറിനൊപ്പം പാടിയ ഓണ വെയിൽ ഓളങ്ങൾ താലികെട്ടും നേരം, സോനു നിഗവുമൊത്ത് ആലപിച്ച ചക്കരമാവിൻ കൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനങ്ങൾ ജനപ്രീതി നേടിയവയാണ്.
കമുകറ പുരുഷോത്തമൻ അവാർഡ് , കെ.രാഘവൻ മാസ്റ്റർ സ്മാരക അവാർഡ്, ലയൺസ് ക്ലബ് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഇളയ മകൻ ശിവ ശരൺ ഗിത്താറും കീബോർഡും വായിക്കും. മൂത്ത മകൻ സായീ ശരൺ അനിമേഷൻ വിദ്യാർത്ഥിയാണ്. അമ്മ അംബികാ ഭായി അച്ഛൻ ഹരി രാം പ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |