കൊല്ലം: തീരദേശ മഹിളാ സൊസൈറ്റിയും ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി അന്താരാഷ്ട്ര വനിതാദിന വിളംബര വാഹന റാലി നടത്തി. കൊല്ലം ബീച്ചിൽ നിന്ന് ആരംഭിച്ച വാഹന റാലി ഗവൺമെന്റ് ഒഫ് ഇന്ത്യ സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.രൂപ ബാബു ഫ്ലാഗ് ഒാഫ് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ 2023 ലെ വനിതാദിന ആപ്തവാക്യമായ 'ഡിജിറ്റ് ഓൾ' എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു വാഹന റാലി സംഘടിപ്പിച്ചത്. ഇരുചക്ര വാഹനങ്ങളും വനിതകൾ ഓടിക്കുന്ന ഇലക്ട്രിക് ഓട്ടോകളുമടക്കം ഇരുന്നൂറോളം വാഹനങ്ങൾ റാലിയിൽ പങ്കെടുത്തു.
തൊഴിലിടങ്ങളിൽ ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിനും തുല്യവേതനത്തിനും സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യം ജനങ്ങളിൽ എത്തിക്കുന്നതിനുമായാണ് വിളംബര റാലി സംഘടിപ്പിച്ചത്. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധികൾ, ഫിഷർമെൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടർ ആൻഡ് പ്രസിഡന്റ്, തീരദേശ മഹിളാ സൊസൈറ്റി പ്രസിഡന്റ്, എന്നിവർ റാലിയെ അഭിസംബോധന ചെയ്തു. വിവിധ ഇടങ്ങളിൽ ജനങ്ങൾ വാഹന റാലിയെ വരവേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |