കുണ്ടറ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കുണ്ടറ തെറ്റിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച മൂന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി.സുരേഷ് കുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിനോദ്, വാർഡ് അംഗം എസ്.സുരഭി, പ്രിൻസിപ്പൽ ആർ.കെ.ബിന്ദു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ബാബുരാജ്, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |