കൊച്ചി: ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് മേയറുടെ ചേംബറിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് മാലിന്യവുമായിട്ടാണ് യൂത്ത് കോൺഗ്രസ് എത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, തീപിടിത്തമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ മാലിന്യം നീക്കംചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
മാലിന്യം തത്ക്കാലം പ്ലാന്റിലേക്ക് എത്തിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ചുകൂടിയാണ് മേയറുടെ ചേംബറിലേക്ക് യൂത്ത് കോൺഗ്രസ് മാലിന്യവുമായെത്തിയത്. എന്നാൽ ഈ സമയം മേയർ ഓഫീസിലുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |