SignIn
Kerala Kaumudi Online
Friday, 26 April 2024 7.22 PM IST

ചിരിമഴയിൽ തിയേറ്റർ നിറച്ച് രോമാഞ്ചം; ചിത്രത്തിന്റെ ഒരു മാസത്തെ റെക്കാഡ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

romancham-collection

തിയേറ്റർ റിലീസിന് മുൻപ് അധികം വാഗ്ദാനങ്ങളില്ലാതെ കുഞ്ഞൻ ചിത്രമെന്ന ലേബലിലായിരുന്നു രോമാഞ്ചം അറിയപ്പെട്ടത്. സോഷ്യൽ മീഡിയ വെബ് സീരിസ് എന്നിവയിലൂടെ മലയാളികൾക്ക് പ്രിയങ്കരായ താരങ്ങൾ സൗബിൻ, അർജുൻ അശോകൻ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചെറിയ ചിത്രം. രസകരമായ ട്രെയിലറും ഗാനവും നൽകിയ ഊർജ്ജം കൊണ്ട് മാത്രം തിയേറ്ററിലെത്തിയ രോമാഞ്ചം എന്നാൽ ഇപ്പോഴും നിറഞ്ഞ കാണികളുമായാണ് പ്രദർശനം തുടരുന്നത്.

2007-ൽ ബംഗളൂരുവിൽ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഓജോ ബോർഡ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും കാണികളിൽ ചിരി ഉണർത്തുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു.

ഫെബ്രുവരി മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം ചിരി പടർത്തി കാണികളെയാകെ ആകർഷിച്ച് മികച്ച കളക്ഷൻ നേട്ടം തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മാസം തിയേറ്ററുകളിൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 62 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് 38 കോടിയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 3.6 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 21.15 കോടി രൂപയും നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഇതോടെ മലയാള ചലചിത്ര ചരിത്രത്തിൽ മികച്ച സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളിലൊന്നായി രോമാഞ്ചം മാറി. നേരത്തെ 23 ദിവസങ്ങൾ കൊണ്ട് 50 കോടി ക്ളബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.

ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിൽ ചെമ്പൻ വിനോദ്, സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത് നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സനു താഹിർ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് സിന്റെയും ബാനറിൽ ജോൺ പോൾ ജോർജും ഗിരീഷ് ഗാംഗാധരനും ചേർന്നാണ് നിർമ്മാണം .വിതരണം സെൻട്രൽ പിക്ചേഴ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROMANCHAM, COLLECTED, SOUBIN, ARJUN, ASOKAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.